ADVERTISEMENT
ബാഗ്ദാദ്: ഇറാക്കിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 69 പേർ മരിച്ചു. 11 പേരെ കാണാതായി. ബാഗ്ദാദിനു 160 കിലോമീറ്റർ തെക്കുകിഴക്ക് അൽ കുത്ത് നഗരത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു ദുരന്തം.
നഗരഹൃദയത്തിൽ ഒരാഴ്ച മുന്പ് പ്രവർത്തനം ആരംഭിച്ച കോർണിച്ചെ ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന അഞ്ചുനിലക്കെട്ടിടത്തിനാണു തീപിടിച്ചത്.
സ്ഥലത്തെത്തിയ അഗ്നിശമന സോനംഗങ്ങളാണ് ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നില്ല എന്നാണു റിപ്പോർട്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇറാക്കി പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുഡാനി അനുശോചനം രേഖപ്പെടുത്തുകയും ആഭ്യന്തര മന്ത്രാലയത്തോട് അതിവേഗം അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തു.
2023ൽ വടക്കൻ ഇറാക്കിൽ വിവാഹാഘോഷം നടന്ന ഹാളിലുണ്ടായ തീപിടിത്തത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു.
Tags :