ADVERTISEMENT
മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളുണ്ടായി. റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക തീരത്താണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്
ഇതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സമീപത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തിയിരുന്നു. 7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് തുടർ ഭൂകമ്പമുണ്ടായതെന്നാണ് യുഎസ്ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 10 കിലോമീറ്റർ ആഴത്തിൽ കാംചത്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്.
Tags :