ADVERTISEMENT
വത്തിക്കാന്‍ സിറ്റി: തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ ആർച്ച്ബിഷപ്പായി ഡോ. ആന്റണിസാമി സവരിമുത്തുവിനെ ലെയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. പാളയംകോട്ട് രൂപതയുടെ ബിഷപ്പായും മധുര അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തുവരുന്നതിനിടെയാണു ബിഷപ് ആന്റണിസാമിയെ തേടി പുതിയ നിയോഗമെത്തുന്നത്.
2014 ജൂലൈ 26 മുതൽ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ഡോ. ആന്റണി പപ്പുസാമി വിരമിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം നവംബർ നാലിനാണ് ബിഷപ് ആന്റണിസാമി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്. 1960 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയിൽപ്പെട്ട വടക്കു വണ്ടാനത്ത് ജനിച്ച ബിഷപ് ആന്റണിസാമി സവരിമുത്തു പാളയംകോട്ട് രൂപതയ്ക്കുവേണ്ടി 1987 ഏപ്രിൽ 26ന് പൗരോഹിത്യം സ്വീകരിച്ചു. 2019 നവംബര്‍ 20ന് അദ്ദേഹം ഈ രൂപതയുടെ മെത്രാനായി നിയമിതനായി.
Tags :