ADVERTISEMENT
ബുവനോസ് ഏരിസ്: പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ അർജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യൻ സമൂഹം ഹാർദമായി സ്വീകരിച്ചു.
എസേസ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ നൃത്തവിരുന്നോടെയാണ് ഇന്ത്യൻ സമൂഹം വരവേറ്റത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോദി അർജന്റീനയിലെത്തിയത്.
അതിർത്തികൾ തമ്മിലുള്ള അകലം സംസ്കാരങ്ങൾ ഇടകലരുന്നതിനു തടസമാവില്ലെന്നും ഇന്ത്യയുടെ ആത്മാശം ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വിളങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു.
അർജന്റൈൻ പ്രസിഡന്റ് ഹാബിയർ മിലേയുടെ ക്ഷണപ്രകാരമാണ് മോദി രാജ്യം സന്ദർശിക്കുന്നത്. ജ20 ഉച്ചകോടിയുടെ ഭാഗമായി 2018ന് മോദി അർജന്റീനയിലെത്തിയിരുന്നു. 57 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ-അർജന്റീന ഉഭയകക്ഷി ചർച്ച നടക്കുന്നതെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
കൃഷി, ധാതുഖനനം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതിവിദ്യ, മൂലധനനിക്ഷേപം എന്നീ മേഖലകളെക്കുറിച്ച് അർജന്റൈൻ പ്രസിഡന്റുമായി മോദി ചർച്ച നടത്തുമെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Tags :