ADVERTISEMENT
പെഷവാര്‍: വിഖ്യാതതാരങ്ങളായ ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും പൂര്‍വിക വീടുകളുടെ നവീകരണം പാക്കിസ്ഥാനിലെ പെഷവാറില്‍ ആരംഭിച്ചതായി പുരാവസ്തു ഡയറക്ടര്‍ ഡോ. അബ്ദുസ് സമദ്.
2014ല്‍ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ വീടുകളെ ദേശീയ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു.
പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രവിശ്യയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഡോ. സമദ് പറഞ്ഞു.
70 മില്യൺ രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
Tags : pakistan dilip kumar raj kapoor