ADVERTISEMENT
കയ്റോ: ഗാസയിൽ വെള്ളത്തിനു കാത്തുനിന്നവർക്കു നേർക്ക് ഇസ്രേലി സേന നടത്തിയ മിസൈലാക്രമണത്തിൽ ആറു കുട്ടികളടക്കം പത്തു പേർ കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിനു സമീപമുണ്ടായ സംഭവത്തിൽ ഏഴു കുട്ടികളടക്കം 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതടക്കം 29 പേരാണ് ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു വർഷത്തിലേക്ക് അടുക്കുന്ന ഗാസാ യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഇന്നലെ 58,000 പിന്നിട്ടു.
ഇന്നലെ വാട്ടർ ടാങ്കറിനു സമീപം കന്നാസുകളുമായി കാത്തുനിന്നവർക്ക് നേർക്ക് ഇസ്രേലിസേനയുടെ ഡ്രോൺ മിസൈൽ തൊടുത്തുവെന്നാണു റിപ്പോർട്ട്. പരിക്കേറ്റവരും മൃതദേഹങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തുണ്ടായിരുന്നവർ കഴുതവണ്ടികളിലും മറ്റുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗാസ സിറ്റിയിലടക്കമുണ്ടായ മറ്റ് മൂന്ന് ആക്രമണങ്ങളിൽ 19 പേർകൂടി കൊല്ലപ്പെട്ടതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
Tags :