x
ad
Tue, 8 July 2025
ad

ADVERTISEMENT

ദലൈലാമയുടെ പിറന്നാൾ: ഇന്ത്യയോട് പ്രതിഷേധമറിയിച്ച് ചൈന


Published: July 8, 2025 02:47 AM IST | Updated: July 8, 2025 02:47 AM IST

ബെ​​​യ്ജിം​​​ഗ്: ദ​​​ലൈലാ​​​മ​​​യു​​​ടെ 90ാം പി​​​റ​​​ന്നാ​​​ളി​​​ന് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​ശം​​​സ​​​ക​​​ള​​​റി​​​യി​​​ച്ച​​​തി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് ചൈ​​​ന.

മോ​​​ദി​​​യു​​​ടെ പ്രവൃത്തിക്കെ​​​തി​​​രേ​​​യും ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രേ​​​യും ഇ​​​ന്ത്യ​​​യോ​​​ട് പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ചൈ​​​ന അ​​​റി​​​യി​​​ച്ചു.

ടി​​​ബ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ണ്, അ​​​ത് ഏ​​​വ​​​ർ​​​ക്കും സു​​​പ​​​രി​​​ചി​​​ത​​​വു​​​മാ​​​ണ്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ചൈ​​​ന​​​യു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി മാ​​​വേ നിം​​​ഗ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ദ​​​ലൈലാ​​​മ​​​യ്ക്ക് മോ​​​ദി പി​​​ന്നാ​​​ളാ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ചൈ​​​ന​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ത​​​ല​​​യി​​​ടാ​​​ൻ ടി​​​ബ​​​റ്റ് വി​​​ഷ​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ധ​​​രം​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന പി​​​റ​​​ന്നാ​​​ളാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര മ​​​ന്ത്രി​​​മാ​​​രാ​​​യ കി​​​ര​​​ൺ റി​​​ജി​​​ജു, രാ​​​ജീ​​​വ് ര​​​ഞ്ജ​​​ൻ സിം​​​ഗ്, അ​​​രു​​​ണാ​​​ച​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പേ​​​മ ഖ​​​ണ്ഡു, സി​​​ക്കിം മ​​​ന്ത്രി സോ​​​നം ലാ​​​മ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

Tags :

Recent News

Up