x
ad
Fri, 18 July 2025
ad

ADVERTISEMENT

സിറിയയിൽ വെടിനിർത്തൽ; ദ്രൂസ് പ്രദേശത്തുനിന്ന് സൈന്യം പിന്മാറി


Published: July 18, 2025 03:19 AM IST | Updated: July 18, 2025 03:19 AM IST

ഡ​​​​മാ​​​​സ്ക​​​​സ്: സി​​​​റി​​​​യ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സേ​​​​ന​​​​യും ദ്രൂ​​​​സ് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​ഭാ​​​​ഗ​​​​വും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

യു​​​​എ​​​​സ്, തു​​​​ർ​​​​ക്കി, അ​​​​റ​​​​ബ് നേ​​​​തൃ​​​​ത്വങ്ങൾ ന​​​​ട​​​​ത്തി​​​​യ മ​​​​ധ്യ​​​​സ്ഥ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. ദ്രൂ​​​​സു​​​​ക​​​​ൾ സി​​​​റി​​​​യ​​​​യു​​​​ടെ അ​​​​ഭി​​​​വാ​​​​ജ്യ ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​​​ര ഇ​​​​ന്ന​​​​ലെ പ​​​​റ​​​​ഞ്ഞു.

ദ്രൂ​​​​സു​​​​ക​​​​ൾ​​​​ക്കു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള സു​​​​വെ​​​​യ്ദ മേ​​​​ഖ​​​​ല​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​രം​​​​ഭി​​​​ച്ച സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ മു​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ദ്രൂ​​​​സു​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന ബു​​​​ധ​​​​നാ​​​​ഴ്ച ഡ​​​​മാ​​​​സ്ക​​​​സി​​​​ലെ സി​​​​റി​​​​യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലും പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ പാ​​​​ല​​​​സി​​​​ന്‍റെ സ​​​​മീ​​​​പ​​​​ത്തും വ്യോ​​​​മാ​​​​ക്ര​​​​മണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ദ്രൂ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​റി​​​​യ​​​​ൻ സേ​​​​ന പി​​​​ൻ​​​​വാ​​​​ങ്ങി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​മെ​​​​ന്നും ഇ​​​​സ്രേ​​​​ലി സേ​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യ​​​​ത്.

ദ്രൂ​​​​സ് വ്യാ​​​​പാ​​​​രി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു സം​​​​ഘ​​​​ർ​​​​ഷം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ദ്രൂ​​​​സു​​​​ക​​​​ൾ സു​​​​ന്നി ബെ​​​​ദൂ​​​​യി​​​​ൻ ഗോത്രവു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി. സു​​​​ന്നി​​​​ക​​​​ളും സം​​​​ഘ​​​​ർ​​​​ഷം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നെ​​​​ത്തി​​​​യ സി​​​​റി​​​​യ​​​​ൻ സേ​​​​ന​​​​യും ദ്രൂ​​​​സു​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​റി​​​യ​​​ൻ സേ​​​ന സു​​​വെ​​​യ്ദ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു പി​​​ന്മാറി.

Tags :

Recent News

Up