x
ad
Thu, 3 July 2025
ad

ADVERTISEMENT

വെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്


Published: July 3, 2025 03:10 AM IST | Updated: July 3, 2025 03:10 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗാ​​​സ​​​യി​​​ൽ 60 ദി​​​വ​​​സ​​​ത്തേ​​​ക്കു വെ​​​ടി​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​പാ​​​ധി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ​​​ജി​​​പ്തും ഖ​​​ത്ത​​​റും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​വ​​​ർ ഹ​​​മാ​​​സി​​​നു കൈ​​​മാ​​​റും. ഹ​​​മാ​​​സ് ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​ത്. കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​നി മെ​​​ച്ച​​​പ്പെ​​​ടി​​​ല്ല, വ​​​ഷ​​ളാ​​വു​​​ക​​​യേ ഉ​​​ള്ളൂ എ​​​ന്ന് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഉ​​​പാ​​​ധി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​ൾ മോ​​​ചി​​​ത​​​രാ​​​ക​​​ണ​​​മെ​​​ന്നും അ​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം പാ​​​ഴ​​​ാക്ക​​​രു​​​തെ​​​ന്നു​​​മാ​​​ണ് ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ത്പ​​​ര്യ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഗി​​​ദ​​​യോ​​​ൻ സാ​​​ർ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന് അ​​​ന്ത്യം കാ​​​ണാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ഏ​​​തു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഹ​​​മാ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു​​​വെ​​​ന്ന് ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നെ​​​ത​​​ന്യാ​​​ഹു ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും അ​​​ടു​​​ത്ത​​​യാ​​​ഴ്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നും ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ട്രം​​​പും നെ​​​ത​​​ന്യാ​​​ഹു​​​വും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക.

Tags :

Recent News

Up