x
ad
Wed, 16 July 2025
ad

ADVERTISEMENT

നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ; മു​ന്ന​ണി വി​ടു​മെ​ന്ന് സ​ഖ്യ​ക​ക്ഷി​ക​ൾ


Published: July 16, 2025 06:21 AM IST | Updated: July 16, 2025 06:21 AM IST

ജ​റു​സ​ലേം: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​ണൈ​റ്റ​ഡ് തോ​റ ജു​ഡെ​യി​സം (യു​ടി​ജെ) ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

മ​ത​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​നി​ക സേ​വ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ടി​ജെ അം​ഗ​ങ്ങ​ൾ ര​ജി​വ​യ്ക്കു​ന്ന​ത്. യു​ടി​ജെ​യെ അ​നു​കൂ​ലി​ക്കു​ന്ന മ​റ്റൊ​രു പാ​ർ​ട്ടി​യാ​യ ഷാ​സ് മുന്നണി വി​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ നെ​ത​ന്യാ​ഹു​വി​ന് നേ​രി​യ ഭൂ​രി​പ​ക്ഷം ഉ​ണ്ടെ​ങ്കി​ലും ഷാ​സ് കൂ​ടി പ​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കും. ന​യം തി​രു​ത്താ​ൻ നെ​ത​ന്യാ​ഹു​വി​ന് 48 മ​ണി​ക്കൂ​ർ കൂ​ടി സ​മ​യം ന​ൽ​കു​മെ​ന്ന് യു​ടി​ജെ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Up