x
ad
Wed, 25 June 2025
ad

ADVERTISEMENT

ച​രി​ത്രം​കു​റി​ച്ച് ശു​ഭാം​ശു ശു​ക്ല; ആ​ക്സി​യം 4 കു​തി​ച്ചു​യ​ർ​ന്നു, ആ​ദ്യ​ഘ​ട്ടം വി​ജ​യം


PUBLISHED: June 25, 2025 03:46 PM IST | UPDATED: June 25, 2025 03:46 PM IST

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ക്കാ​ര​നാ​യ ശു​ഭാം​ശു ശു​ക്ല അ​ട​ക്കം നാ​ല് സ​ഞ്ചാ​രി​ക​ളെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ആ​ക്‌​സി​യം 4 ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം വി​ജ​യം. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ ലോ​ഞ്ച് കോം​പ്ല​ക്സ് 39എ-​യി​ല്‍ നി​ന്ന് സ്പേ​സ് എ​ക്‌​സി​ന്‍റെ ഡ്രാ​ഗ​ണ്‍ പേ​ട​ക​ത്തി​ൽ ആ​ക്സി​യം 4 യാ​ത്രി​ക​രെ വ​ഹി​ച്ച് ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് കു​തി​ച്ചു​യ​ര്‍​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ നാ​ലം​ഗ ദൗ​ത്യ സം​ഘ​വു​മാ​യി ഡ്രാ​ഗ​ൺ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തും. തു​ട​ർ​ന്ന് സം​ഘം 14 ദി​വ​സം നി​ല​യ​ത്തി​ൽ ചെ​ല​വ​ഴി​ക്കും.

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ഗ്രൂ​പ്പ് ക്യാ​പ്റ്റ​നാ​യ ശു​ഭാം​ശു ശു​ക്ല​യ്ക്ക് പു​റ​മേ മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ആ​സ്ട്ര​നോ​ട്ട് പെ​ഗ്ഗി വി​റ്റ്സ​ൺ, പോ​ള​ണ്ട് സ്വ​ദേ​ശി സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി, ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള ടി​ബോ​ർ കാ​പു എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ദൗ​ത്യ​സം​ഘം.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്കു പോ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ശു​ഭാം​ശു ശു​ക്ല. 1984ല്‍ ​ബ​ഹി​രാ​കാ​ശ യ​ത്ര​ന​ട​ത്തി​യ രാ​കേ​ഷ് ശ​ര്‍​മ​യാ​ണ് ബ​ഹി​രാ​കാ​ശ​ത്തു​പോ​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍.

Tags : Axiom

Recent News