ADVERTISEMENT
മാഡ്രിഡ്: തെക്കൻ സ്പെയിനിലെ തൊറെ പാചെകൊ ടൗണിൽ നാട്ടുകാരൻ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അഭയാർഥികൾക്കുനേരേ ആക്രമണം. സംഘർഷം അഭയാർഥിവിരുദ്ധ കലാപമായി മാറിയതോടെ സുരക്ഷ ശക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തു. മാഡ്രിഡ്: തെക്കൻ സ്പെയിനിലെ തൊറെ പാചെകൊ ടൗണിൽ നാട്ടുകാരൻ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അഭയാർഥികൾക്കുനേരേ ആക്രമണം. സംഘർഷം അഭയാർഥിവിരുദ്ധ കലാപമായി മാറിയതോടെ സുരക്ഷ ശക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച പ്രഭാതസവാരിക്കിടെ നാട്ടുകാരനായ ഡൊമിനിങ്കോ തോമസ് ഡൊമിനിൻഗെസ് (68) എന്നയാൾക്കുനേരേ ചിലർ ആക്രമണം നടത്തിയതാണ് കലാപത്തിനു കാരണം. ഇയാളെ അടിച്ചുവീഴ്ത്തിയ കുടിയേറ്റക്കാരായ യുവാക്കൾ പണം അപഹരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മൊറോക്കോ വംശജരായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഡൊമിനിങ്കോയെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്ര വലതുപക്ഷ വിഭാഗക്കാർ സംഘടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനാ പ്രവർത്തകരും വടക്കൻ ആഫ്രിക്കയിൽനിന്നുള്ള അഭയാർഥികളും തമ്മിൽ പലതവണ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ടൗണിലെ കടകൾക്കുനേരേ ആക്രമണവും കൊള്ളയും നടന്നു. അഭയാർഥികളിൽ ഭൂരിപക്ഷവും പ്രദേശത്തെ കാർഷികമേഖലയിലാണു ജോലി ചെയ്യുന്നത്. അഭയാർഥികൾക്കുനേരേയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപലപിച്ചു.
സ്പെയിൻ വെറുപ്പിന്റെ രാജ്യമല്ല, അവകാശങ്ങളുടെ രാജ്യമാണെന്നും നമ്മൾ സംസാരിക്കുകയും ഉറച്ചുനിൽക്കുകയും നമ്മെ ഒന്നിപ്പിക്കുകയും ചെയ്യുന്ന മൂല്യങ്ങൾ സംരക്ഷിക്കണമെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. തൊറെ പാചെകൊ ടൗണിലെ സംഭവവികാസങ്ങൾ നമുക്കെല്ലാം വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags :