ADVERTISEMENT
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ മിഡ്ടൗൺ ഓഫീസിൽ വെടിവയ്പ്പ്. സംഭവത്തിൽ ന്യൂയോർക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികൾക്കും വെടിയേറ്റു.
അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നാണ് സൂചന. ബ്ലാക്ക്സ്റ്റോൺ, ഡച്ച് ബാങ്ക്, ജെപി മോർഗൻ, അയർലൻഡ് കോൺസുലേറ്റ് ജനറൽ എന്നീ ഓഫീസുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടത്തിൽനിന്നും ആളുകൾ ഭയചകിതരായി പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Tags :