ADVERTISEMENT
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 16 ആയി. സാധാരണക്കാരുൾപ്പെടെ മുപ്പതോളം പരിക്കേറ്റു.
സ്ഫോടക വസ്തുക്കൾ നിറച്ച വാൻ ചാവേർ സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാന്റെ ചാവേർ ആക്രമണ വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ ആഘാതത്തിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു വീണു. ഇതിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
Tags :