x
ad
Wed, 23 July 2025
ad

ADVERTISEMENT

വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി; തലസ്ഥാനത്ത് വൻ ജനത്തിരക്ക്, ഗതാഗത നിയന്ത്രണം

Anjana Mariya
Published: July 22, 2025 12:42 PM IST | Updated: July 22, 2025 12:42 PM IST

  • കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാന നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. തിരുവനന്തപുരം വെളളയമ്പലം ലോ കോളേജ് ജംഗ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ തടിച്ചുകൂടിയത്. തുടർന്ന്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് ഭൗതികദേഹം കൊണ്ടുപോയി.

    പൊതുദർശനത്തിന് വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗിനും അനുമതിയില്ല.

    വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന പാളയം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കഴക്കൂട്ടം, വെട്ടുറോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

     

Tags : VS Achuthanandan leader communist ldf formerchiefminister keralagovernment

Recent News

Up