ADVERTISEMENT
സൈക്കിള്‍ ഓടിക്കാന്‍ പഠിക്കണം പിന്നെ ഒരു സൈക്കിള്‍ സ്വന്തമാക്കണം. അങ്ങനെ ആദ്യമായി സ്വന്തമാക്കിയ വാഹനത്തില്‍ ഗമയിലൊന്നു സഞ്ചരിക്കണം. ഇങ്ങനെയൊരു ആഗ്രഹമില്ലാത്ത കൂട്ടുകാരുണ്ടോ? കൂട്ടുകാരുടെ സൈക്കിളില്‍ വലിഞ്ഞു കയറിയും വീണും മുറിഞ്ഞും വീണ്ടും പരിശ്രമിച്ചും കയറുന്നവരാണ് പലരും. കൂട്ടുകാരൊന്ന് അവരുടെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്കിക്കെ. അവരുടെ ജീവിതത്തിലെ ഏറ്റവും നൊസ്റ്റാള്‍ജിയ നിറഞ്ഞ സൈക്കിള്‍ കാലത്തെക്കുറിച്ച് അവര്‍ പറയും. എന്തായാലും കാലം മുന്നോട്ട് പോകുന്നതിനൊപ്പം ഈ ഇരു ചക്ര വണ്ടിയും മുന്നോട്ടു തന്നെ ഉരുണ്ടു. സൈക്കിളിനെ സ്നേഹിക്കുന്നവര്‍ക്കായി ആഗോള തലത്തില്‍ ഒരു ദിനമുണ്ട്. അന്താരാഷ്ട്ര സൈക്കിള്‍ ദിനം.
ജൂണ്‍ മൂന്നിനാണ് എല്ലാ വര്‍ഷവും സൈക്കിള്‍ ദിനം ആചരിക്കുന്നത്. 2018 മുതലാണ് ആഗോള സൈക്കിള്‍ ദിനമായി ജൂണ്‍ മൂന്നിനെ അംഗീകരിച്ചത്. സൈക്കള് സവാരി വെറുമൊരു ആഗ്രഹം പൂര്‍ത്തിയാക്കല്‍ മാത്രമല്ല. അതിനപ്പുറം അത് നല്ലൊരു വ്യായാമം ആണ്. പരിസ്ഥിതി സൗഹൃദയാത്രയുമാണ്. അതുകൊണ്ടു തന്നെ ആഗോള സൈക്കിള്‍ ദിനത്തിന്റെ പ്രാധാന്യം അത്ര ചെറുതല്ലെന്നോര്ക്കുക. അടുത്തിടെ ഒന്നു പിന്നോട്ടോടിയ സൈക്കിള്‍ സവാരി ഇപ്പോള്‍ ആരോഗ്യത്തിന്റെ പേരില്‍ മുന്നോട്ടോടുന്നുണ്ട്.
സൈക്ലിംഗിന് വേറൊരു ദിനമുണ്ട്ആഗോള സൈക്കിള്‍ ദിനം ജൂണ്‍ മൂന്നാണെങ്കിലും ആഗോള സൈക്ലിംഗ് ദിനം മറ്റൊരു ദിവസമാണ്. ആഗോള സൈക്കിളിംഗ് ദിനം ഓഗസ്റ്റ് 11 ആണ്. 1893 ഓഗസ്റ്റ് 11 നാണ് ചിക്കാഗോയില്‍ വെച്ച് ആദ്യ ഔദ്യോഗിക സൈക്കളിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. പുതിയതായി രൂപം കൊണ്ട ഇന്റർനാഷണല്‍ സൈക്കിളിംഗ് അസോസിയേഷനാണ് ഇത് സംഘടിപ്പിച്ചത്. അന്നുമുതല്‍ ഈ ദിനം ആഗോള സൈക്ലിംഗ് ദിനമായി പരിഗണിക്കപ്പെട്ടു.
Tags : bicycle cycle day enviornment friendly