ADVERTISEMENT
<b>എസ്.ആർ. സുധീർ കുമാർ</b>
കൊല്ലം: കാർഡ്ലെസ് ബാങ്കിംഗിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യത്തെ കാഷ് ഡിപ്പോസിറ്റ് സൗകര്യമുള്ള യുപിഐ എടിഎം ആരംഭിച്ചു. സ്ലൈസ് ബാങ്കിന്റെ ബംഗളൂരു ശാഖയിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്.
ഈ എടിഎമ്മിൽ ക്യൂആർ കോഡ് സ്കാൻ വഴി പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ എടിഎം സംവിധാനം. പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾ എടിഎം സ്ക്രീനിൻ യുപിഐ കാഷ് പിൻവലിക്കൽ ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം.
തുടർന്ന് ആവശ്യമുള്ള പിൻവലിക്കൽ തുക രേഖപ്പെടുത്തുക. ഇതോടെ എടിഎം സ്ക്രീനിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കപ്പെടും. തുടർന്ന് ഉപയോക്താവ് യുപിഐ ബന്ധപ്പെടുത്തിയ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ( ഗൂഗിൾ പേ , ഫോൺ പേ , പേടിഎം തുടങ്ങിയവ പോലുള്ളവ) തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിലെ യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് നടത്തുക. വിജയകരമായ ആധികാരികത ഉറപ്പാക്കുമ്പോൾ എടിഎം പണം വിതരണം ചെയ്യും.
ഇതുപോലെ എടിഎമ്മിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ലളിതമായ രീതിയിൽ പണം നിക്ഷേപിക്കുകയും ചെയ്യാം. കാർഡ്ലെസ് കാഷ് മാനേജ്മെന്റ് സംവിധാനമാണ് ഈ സംവിധാനം വഴി ബാങ്ക് ലക്ഷ്യമിടുന്നത്.
Tags :