x
ad
Wed, 16 July 2025
ad

ADVERTISEMENT

ടെ​​സ്‌​​ല മും​ബൈ ഷോ​റൂം തു​റ​ന്നു


Published: July 16, 2025 02:29 AM IST | Updated: July 16, 2025 02:29 AM IST

മും​​ബൈ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മു​​ള്ള ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടെ​​സ്‌​​ല മോ​​ട്ടോ​​ഴ്സ് ഇ​​ന്ത്യ​​യി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ഷോ​​റൂം ആ​​രം​​ഭി​​ച്ചു. മും​​ബൈ​​യി​​ലെ ബാ​​ന്ദ്ര കു​​ർ​​ള കോം​​പ്ല​​ക്സി​​ലാ​​ണ് (ബി​​കെ​​സി) ഷോ​​റൂം പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്.

4,000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള ഷോ​​റൂ​​മാ​​ണി​​ത്. ഷോ​​റൂ​​മി​​ന്‍റെ പ്ര​​തി​​മാ​​സ വാ​​ട​​ക 35 ല​​ക്ഷം രൂ​​പ​​യാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ നേ​​ര​​ത്തേ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. ടെ​​സ‌്‌​​ല​​യു​​ടെ പ്ര​​ധാ​​ന പ്ര​​ദ​​ർ​​ശ​​ന കേ​​ന്ദ്ര​​മാ​​യും എ​​ക്സ്പീ​​രി​​യ​​ൻ​​സ് സെ​​ന്‍റ​​റാ​​യും മും​​ബൈ ഷോ​​റൂം പ്ര​​വ​​ർ​​ത്തി​​ക്കും.

മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ടെ​​സ്‌​​ല ത​​ങ്ങ​​ളു​​ടെ ആ​​ദ്യ​​ത്തെ എ​​ക്സ്പീ​​രി​​യ​​ൻ​​സ് സെ​​ന്‍റ​​ർ ആ​​രം​​ഭി​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ൽ ടെ​​സ്‌​​ല​​യു​​ടെ ഗ​​വേ​​ഷ​​ണ വി​​ക​​സ​​ന​​വും നി​​ർ​​മാ​​ണ​​വും ന​​ട​​ക്കു​​ന്ന​​തു കാ​​ണാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യും ഈ ​​യാ​​ത്ര​​യി​​ൽ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യെ ഒ​​പ്പം പ​​ങ്കാ​​ളി​​യാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

നി​​ല​​വി​​ൽ ര​​ണ്ട് വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​യി മോ​​ഡ​​ൽ വൈ ​​മാ​​ത്ര​​മേ ഇ​​ന്ത്യ​​യി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ള്ളൂ. മോ​​ഡ​​ൽ വൈ ​​റി​​യ​​ർ-​​വീ​​ൽ ഡ്രൈ​​വി​​ന് 61,07,190 രൂ​​പ മു​​ത​​ലാ​​ണ് വി​​ല. മോ​​ഡ​​ൽ വൈ ​​ലോം​​ഗ് റേ​​ഞ്ച് റി​​യ​​ർ വീ​​ൽ ഡ്രൈ​​വി​​ന് 69,15,190 രൂ​​പ മു​​ത​​ലും ആ​​രം​​ഭി​​ക്കു​​ന്നു. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ കാ​​ര​​ണം യു​​എ​​സ്, ചൈ​​ന, ജ​​ർ​​മ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ല​​യേക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ് ഇ​​ന്ത്യ​​ക്കാ​​ർ ടെ​​സ്‌​​ല ഇ​​വി​​ക്ക് മു​​ട​​ക്കേ​​ണ്ടി വ​​രി​​ക.

നി​​ല​​വി​​ൽ പൂ​​ർ​​ണ​​മാ​​യും നി​​ർ​​മി​​ച്ച വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ടെ​​സ്‌​​ല ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത്. ആ​​ഡം​​ബ​​ര ഇ​​വി വി​​പ​​ണി​​യി​​ൽ ബി​​വൈ​​ഡി സീ​​ൽ, കി​​യ ഇ​​വി6, മെ​​സി​​ഡീ​​സ് ഇ​​ക്യു​​ബി എ​​ന്നി​​വ​​യു​​മാ​​യാ​​ണ് മോ​​ഡ​​ൽ വൈ ​​ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്.

ടെ​​സ്‌​​ല മോ​​ഡ​​ൽ വൈ ​​ഇ​​ല​​ക്‌​​ട്രി​​ക് കാ​​റി​​ന്‍റെ ലോം​​ഗ് റേ​​ഞ്ച് മോ​​ഡ​​ൽ ഫു​​ൾ ചാ​​ർ​​ജി​​ൽ 622 കി​​ലോ​​മീ​​റ്റ​​ർ വ​​രെ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന​​തി​​നാ​​ൽ ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക​​ൾ​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യി​​രി​​ക്കും.

പെ​​ർ​​ഫോ​​മ​​ൻ​​സ് ക​​ണ​​ക്കു​​ക​​ളി​​ലേ​​ക്കു നോ​​ക്കി​​യാ​​ൽ 0-100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ എ​​സ്‌​​യു​​വി​​ക്ക് 5.9 സെ​​ക്ക​​ൻ​​ഡ് മ​​തി​​യാ​​വും. കൂ​​ടാ​​തെ 15 മി​​നി​​റ്റ് സൂ​​പ്പ​​ർ​​ചാ​​ർ​​ജ് ചെ​​യ്താ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 238 കി​​ലോ​​മീ​​റ്റ​​ർ മു​​ത​​ൽ 267 കി​​ലോ​​മീ​​റ്റ​​ർ വ​​രെ കാ​​റി​​ൽ സ​​ഞ്ച​​രി​​ക്കാ​​നും ക​​ഴി​​യും.

ഈ ​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ, ഇ​​ലോ​​ണ്‍ മ​​സ്ക് വാ​​ഷിം​​ഗ്ട​​ണി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് ഷോ​​റൂം തു​​ട​​ങ്ങാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ആ​​ഴ്ച, അ​​ന്ധേ​​രി​​യി​​ലെ റീ​​ജ​​ണ​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഓ​​ഫീ​​സി​​ൽ (ആ​​ർ​​ടി​​ഒ) നി​​ന്ന് ടെ​​സ്‌​​ല​​യ്ക്ക് അ​​നു​​മ​​തി​​യും ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ ജൂ​​ണി​​ൽ കേ​​ന്ദ്ര ഹെ​​വി ഇ​​ൻ​​ഡ​​സ്ട്രീ​​സ് മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി, ടെ​​സ്‌​​ല​​യ്ക്ക് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മാ​​ണ​​ത്തി​​നു താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും ഷോ​​റൂ​​മു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ണ് പ്ര​​ധാ​​ന ശ്ര​​ദ്ധ​​യെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

Tags :

Recent News

Up