ADVERTISEMENT
സാന്റാ മോണിക്ക ഫിൻടെക്കിന്റെ ഉദ്ഘാടനം എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ വിനയ്കുമാർ നിർവഹിക്കുന്നു. സാന്റാ മോണി
കൊച്ചി: രാജ്യത്തെ പ്രമുഖ വിദേശ സർവകലാശാല കൺസൾട്ടൻസിയായ സാന്റാ മോണിക്ക ഗ്രൂപ്പ് ഫിനാൻഷ്യൽ സർവീസ് രംഗത്തേക്കും പ്രവേശിച്ചു. സാന്റാ മോണിക്ക ഫിൻടെക്ക് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഫിനാൻഷൽ സർവീസിന്റെ ഉദ്ഘാടനം കൊച്ചിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ വിനയ്കുമാർ നിർവഹിച്ചു. ക്രെഡില ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ബിസിനസ് ഡവലപ്മെന്റ് മേധാവി അശീന്ദർ ടികോ, സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പങ്കെടുത്തു.
എഡ്യുക്കേഷൻ വായ്പാ സംരംഭവുമായി ഈ രംഗത്തേക്കു കടന്നുവന്ന സാന്റാ മോണിക്ക ഫിൻടെക് നിലവിൽ എല്ലാ വായ്പകളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമിലേക്കാണ് പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്.
വായ്പകൾക്ക് പുറമേ ഇൻഷ്വറൻസ്, മ്യൂച്ചൽഫണ്ട്, അസറ്റ് മാനേജ്മെന്റ് ഉൾപ്പെടെ സമഗ്ര ധനകാര്യസേവനങ്ങളും സാന്റാ മോണിക്ക ഫിൻടെക്കിലൂടെ ലഭ്യമാകും. ബാങ്കുകൾ, മറ്റു ധനകാര്യ സേവനദാതാക്കൾ എന്നിവരുമായി കന്പനി നേരിട്ടാണ് ഇടപാടുകൾ നടത്തുക. ഇതിലൂടെ അനായാസമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതിനൂതനമായ സാങ്കേതികവിദ്യകളിലൂന്നിയാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
എബ്രോഡ് എഡ്യുക്കേഷൻ, ടൂർസ് ആൻഡ് ട്രാവൽസ്, ടിക്കറ്റിംഗ്, ഫോറെക്സ് തുടങ്ങിയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായ സാന്റാ മോണിക്ക വിപുലമായ വികസന ലക്ഷ്യങ്ങളോടെയാണ് ഫിൻടെക് പ്ലാറ്റ്ഫോമിനു തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
Tags : Santa Monica Fintech financial transactions malayalam business study abroad