ADVERTISEMENT
വാഴക്കുളം: പൈനാപ്പിളിന്റെ റിക്കാർഡ് വില ഒരു മാസത്തിനുള്ളിൽ താഴേയ്ക്കിറങ്ങി. എ ഗ്രേഡ് പച്ച കിലോയ്ക്ക് 28, പഴത്തിന് 45 നിരക്കിലാണ് ഇന്നലെ വാഴക്കുളത്ത് പൈനാപ്പിൾ വിപണനം നടന്നത്. ഒരു മാസം മുന്പ് പച്ച 60നും പഴം 40നുമാണ് വിപണനം നടത്തിയത്.
പഴുത്ത പൈനാപ്പിൾ കഴിഞ്ഞ മാസം ഒടുവിൽ 55 രൂപ നിരക്കിലും വിപണനം നടത്തിയിരുന്നു. പത്തു ദിവസത്തിനുള്ളിൽ ശരാശരി 15 രൂപയോളമാണ് വിലയിടിഞ്ഞത്.
ഒരാഴ്ച മുന്പ് പച്ച പൈനാപ്പിളിന്റെ വില 44 ആയിരുന്നതാണ് ഇന്നലെ 28 ആയത്. പഴത്തിന്റെ വില 55ൽ നിന്ന് 45ലേക്കും ദിവസേനയായി താഴുകയായിരുന്നു.
Tags :