ADVERTISEMENT
കോട്ടയം: ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഗമ്പടം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് ആദ്യവില്പന നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയ്, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കൂടാതെ എല്ലാവിധ ഗൃഹോപകരണങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ നാഗമ്പടത്ത് പ്രവര്‍ത്തനമാരംഭിച്ച നവീകരിച്ച ഓക്സിജന്‍ ഷോറൂമില്‍ അവസരമുണ്ട്. ഓണ്‍ലൈനില്‍ മാത്രം ലഭ്യമായിരുന്ന വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഓക്സിജന്‍ ഒരുക്കിയിട്ടുണ്ട്. 10,000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമുണ്ട്. പലിശരഹിതമായ തവണ വ്യവസ്ഥയിലൂടെ ഉത്്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫിനാന്‍ഷ്യല്‍ പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ട്.
പഴയ മൊബൈല്‍ ഫോണുകളോ ലാപ്ടോപ്പുകളോ എല്‍ഇഡി ടിവി എസി മുതലായവയോ കൊണ്ടുവന്നാല്‍ പുതിയ ഉത്പന്നങ്ങള്‍ മാറ്റി വാങ്ങാനും അവസരമുണ്ട്. ഫോൺ: 90201 00100.
Tags :