ADVERTISEMENT
ന്യൂഡൽഹി: 2032ഓടെ 60 ഗിഗാവാട്ട് പുനരുപയോഗ ഉൗർജശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) നിക്ഷേ്പ പരിധി ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് (സിസിഇഎ) നിക്ഷേപ പരിധി വർധിപ്പിച്ചത്. എൻടിപിസിക്ക് അതിന്റെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഇഎൽ) വഴി 20,000 കോടി വരെ നിക്ഷേപിക്കാനാകും. മുന്പ് 7500 കോടി രൂപയായിരുന്നു പരിധി.
കൂടാതെ, നവരത്ന കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾക്ക് ബാധകമായ നിലവിലെ നിക്ഷേപ മാർഗനിർദേശങ്ങളിൽ നിന്ന് പ്രത്യേക ഇളവ് അനുവദിച്ചുകൊണ്ട് നെയ്വേലി ലിഗ്നൈറ്റ് കോർപ്പ് ഇന്ത്യ ലിമിറ്റഡിന് (എൻഎൽസിഐഎൽ) 7,000 കോടി രൂപ നിക്ഷേപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
എൻജിഇഎല്ലിന്റെ പുനരുപയോഗ ഉൗർജശേഷി വർധിപ്പിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക. നിർദിഷ്ട നിക്ഷേപം എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിലേക്ക് (എൻജിഇഎൽ) എത്തിക്കും. തുടർന്ന്, എൻജിഇഎൽ എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിലും (എൻആർഇഎൽ) അതിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും നിക്ഷേപിക്കും.
Tags : national thermal power corporation malayalam business news