ADVERTISEMENT
കൊച്ചി: മുൻനിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് വിപണിയിലിറക്കി.
8.94 ലക്ഷം രൂപ മുതലാണു വില. വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍, ആകര്‍ഷകമായ സ്റ്റൈല്‍, മികച്ച പ്രകടനക്ഷമത, പുതിയ ബോഡി കളര്‍, ഗ്രില്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ്, പ്രത്യേക ബാഡ്ജിംഗ് എന്നിവയോടുകൂടിയ ആകര്‍ഷകമായ എക്സ്റ്റീരിയറുകള്, ലെതറെറ്റ് സീറ്റുകൾ, സണ്‍റൂഫ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍.
82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലിറ്റര്‍ എം സ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എന്ജിന്, ബോഡികളര്‍ ഗ്രില്‍, ഫുള്വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളുള്ള 26.03 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാലു സ്പീക്കര്‍ ഓഡിയോ സജ്ജീകരണം, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്ട്രോള് തുടങ്ങി ഒട്ടനവധി സുരക്ഷാഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ഇവിഎക്സ് എം (ഒ) 9.44 ലക്ഷം രൂപ മുതലും, ആര്‍ഇവിഎക്സ് എ 11.79 ലക്ഷം രൂപ മുതലും ലഭ്യമാണ്.
ആര്‍ഇവിഎക്സ് സീരീസിലെ മൂന്ന് വേരിയന്റുകളും ഗാലക്സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും.
Tags :