ADVERTISEMENT
കൊച്ചി: രാജ്യത്തെ 24 ലൈഫ് ഇൻഷ്വറന്‍സ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇൻഷ്വറന്‍സ് കൗണ്‍സിലിനു കീഴിലെ ഇൻഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ബോധവത്കരണവും ഇന്‍ഷ്വറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കാനായി ‘സബ്സെ പെഹ്ലെ ലൈഫ് ഇൻഷ്വറന്‍സ് ’ (ഏറ്റവും ആദ്യം ലൈഫ് ഇൻഷ്വറന്‍സ്) എന്ന കാമ്പയിന് സംഘടിപ്പിക്കുന്നു.
രാജ്യത്തെ 18 മുതല്‍ 35 വയസ് വരെയുള്ള 90 ശതമാനം യുവാക്കള്‍ക്കിടയില്‍ ലൈഫ് ഇൻഷ്വറന്‍സിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണു കാമ്പയിന് സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം രാജ്യത്തെ 25,000 ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് 10 ശതമാനം ആളുകളെയെങ്കിലും ഇൻഷ്വറന്‍സ് വരിക്കാരാക്കുകയെന്ന ലക്ഷ്യത്തോടെ ഇൻഷ്വറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും (ഐആര്‍ഡിഎഐ) നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
Tags : life insurance council life insurance companies malayalam business news