x
ad
Thu, 17 July 2025
ad

ADVERTISEMENT

കേ​ര​ള മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം: നീ​റ്റ് ഫ​ലം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാൻ അ​വ​സ​രം


Published: July 16, 2025 10:19 PM IST | Updated: July 16, 2025 10:19 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ആ​​​യു​​​ർ​​​വേ​​​ദം, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേക്കും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, BSc (Hons) Co-operation & Banking/BSc (Hons) Agri Business Management, BSc (Hons) Climate Change & Environmental Science, BTech Biotechnology (Under KAU), വെ​​​റ്ററി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ര​​​വ​​​രു​​​ടെ നീ​​​റ്റ് (യു.​​​ജി) – 2025 ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് KEAM 2025ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും NTA ന​​​ട​​​ത്തി​​​യ നീ​​​റ്റ് (യു​​​ജി) – 2025 പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടു​​​ക​​​യും ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നീ​​​റ്റ് (യുജി) – 2025 ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 21നു 11.59 PM ​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‍‍​സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം നീ​​​റ്റ് പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രെ 2025ലെ ​​​മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ല.

ത​​​പാ​​​ൽ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളോ അ​​​പേ​​​ക്ഷ​​​ക​​​ളോ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ലെ പ്രോ​​​സ്പെ​​​ക്ട​​​സും വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും കാ​​​ണു​​​ക.

Tags : NEET malayalam education news

Recent News

Up