ADVERTISEMENT
മുംബൈ: ആഗോള സാന്പത്തിക, വ്യാപാര, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സന്പദ്വ്യവസ്ഥ ഇപ്പോഴും സ്ഥിരത പുലർത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂണ്‍ ബുള്ളറ്റിനിലെ ‘സന്പദ്വ്യവസ്ഥയുടെ അവസ്ഥ’ എന്ന ലേഖനം പറയുന്നു.
വ്യാപാരനയ അനിശ്ചിതത്വങ്ങളുടെയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെയും ഇരട്ട ആഘാതങ്ങളിൽ ആഗോള സന്പദ്വ്യവസ്ഥ അസ്ഥിരമായ അവസ്ഥയിലാണെന്ന് ലേഖനം പറയുന്നു.
തുടർച്ചയായ നാലാം മാസവും പണപ്പെരുപ്പം ലക്ഷ്യത്തേക്കാൾ താഴെയാണെന്നും ആഭ്യന്തര പണപ്പെരുപ്പം സൗമ്യമായി തുടരുന്നതായും ബുള്ളറ്റിൻ അറിയിച്ചു.
Tags : Indian economy RBI