ADVERTISEMENT
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ചുവപ്പിൽ അവസാനിച്ചു. യുഎസ് തീരുവയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ അപകടസാധ്യതയുള്ള ഓഹരികളിൽനിന്ന് നിക്ഷേപകർ വിട്ടുനിന്നു.
2026 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന സീസണിന് മുന്നോടിയായി ജാഗ്രത പാലിച്ചതും വിപണിയിൽ സമ്മർദം വർധിപ്പിച്ചു.
മൂന്നു ദിവസത്തെ മുന്നേറ്റത്തിനുശേഷം സെൻസെക്സ് 176 പോയിന്റ് (0.21%) താഴ്ന്ന് 83,536.08ലും നിഫ്റ്റി 46 പോയിന്റ് (0.18%) നഷ്ടത്തിൽ 25,476.10 ലും ക്ലോസ് ചെയ്തു.ബിഎസ്ഇ മിഡ്കാപ് 0.05 ശതമാനം നഷ്ടത്തിലായപ്പോൾ സ്മോൾകാപ് സൂചിക 0.45 ശതമാനം നേട്ടത്തിലെത്തി.
യുഎസ് തീരുവകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ വൻകിടകന്പനികളിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് ആഭ്യന്തര വിപണി സൂചികകളുടെ നഷ്ടത്തിനു കാരണമായി.
Tags :