ADVERTISEMENT
കൊച്ചി: എച്ച്പിയുടെ എഐ ശേഷിയുള്ള ഓമ്നിബുക്ക് 5, 3 സീരീസ് ലാപ്ടോപ്പുകൾ വിപണിയിലെത്തി. ഓമ്നിബുക്ക് 5ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ് പ്ലസ് പ്രോസസറുകളും ഓമ്നിബുക്ക് 3ൽ എഎംഡി റൈസൺ എഐ 300 സീരീസുമാണുള്ളത്.
സെക്കൻഡിൽ 45 മുതൽ 50 ട്രില്യൺ വരെ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള എൻപിയു സജ്ജീകരിച്ചിട്ടുണ്ട്.
ഓമ്നിബുക്ക് 5 14-ഇഞ്ചിനു വില 75,999 രൂപ മുതൽ. ഓമ്നിബുക്ക് 3 14 ഇഞ്ച്, ഓമ്നിബുക്ക് 3 15 ഇഞ്ച് എന്നിവയ്ക്ക് 69,999 രൂപ മുതലാണു വില.
Tags :