ADVERTISEMENT
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐസിഎഐ ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയും ച
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐസി എഐ ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ദ്വിദിന ജിഎസ്ടി ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി. തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ഗുഡ്സ് ആൻഡ് സര്‍വീസ് ടാക്സ് ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് റെനൈ കൊച്ചിനില്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
ജിഎസ്ടിയുടെ എട്ടുവർഷ കാലയളവിനുള്ളിൽ സാമ്പത്തികരംഗത്ത് ഇന്ത്യ വൻ മുന്നേറ്റമുണ്ടാക്കിയതായി എസ്.കെ. റഹ്മാൻ പറഞ്ഞു. കോവിഡിനുശേഷം ജിഎസ്ടിയിലുള്ള വർധന ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗവും ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാനുമായ പി. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്.ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് ദേശീയ സെമിനാറിൽ വിവിധ ടെക്നിക്കൽ സെഷനുകളിൽ അവിനാഷ് പൊഡ്ഡാർ, അഡ്വ. ജി. ശിവദാസ്, അഡ്വ. കെ. വൈതീശ്വരൻ എന്നിവർ പ്രസംഗിക്കും.