ADVERTISEMENT
തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ബാർ ഹോട്ടലുകൾക്കായി പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക ഒടുക്കാത്തവർക്കെതിരേ റിക്കവറി നടപടികളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ് . കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 65ലധികം ബാർ ഹോട്ടലുകളിൽ നടത്തിയ റിക്കവറി ഡ്രൈവിൽ 3.5 കോടി രൂപയാണ് പിരിച്ചെടുക്കാനായത്.
വകുപ്പ് നടത്തിയ അരിയർ റിക്കവറി ഡ്രൈവിലൂടെ 11 ഹോട്ടലുകൾ ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി. 25ലധികം ഹോട്ടൽ ഉടമകൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ആംനെസ്റ്റി പദ്ധതി നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, കുടിശിഖ ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശിക തീർപ്പാക്കത്തവർക്കെതിരേ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.
Tags :