x
ad
Thu, 10 July 2025
ad

ADVERTISEMENT

ത്രീ​വീ​ല​ർ വാ​ഹ​ന വി​പ​ണി​യി​ൽ ഇ​ല​ക്‌​ട്രി​ക് കു​തി​പ്പ്


Published: July 10, 2025 06:59 AM IST | Updated: July 10, 2025 06:59 AM IST

ചെ​​ന്നൈ: ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി അ​​തി​​വേ​​ഗം വി​​ക​​സി​​ക്കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി, ത്രീ​​വീ​​ല​​ർ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ല​​ക്‌​​ട്രി​​ക് മോ​​ഡ​​ലു​​ക​​ളു​​ടെ വില്പന വി​​ഹി​​തം ജൂ​​ണി​​ൽ 60 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ​​യാ​​യി. ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ഫ്എ​​ഡി​​എ) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ജൂ​​ൺ മാ​​സ​​ത്തെ ത്രീ​​വീ​​ല​​ർ വാ​​ഹ​​ന വി​​ല്പ​​ന​​യി​​ൽ 60.2 ശതമാനം ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളാ​​ണ്, ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 55.5 ശതമാനമാ​​യി​​രു​​ന്നു.

ഇരുചക്ര വാ​​ഹ​​ന വല്പനയി​​ൽ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​ങ്ക് 7.3 ശതമാനമാ​​യി ഉ​​യ​​ർ​​ന്നു. മു​​ൻ വ​​ർ​​ഷം ജൂണിൽ ഇ​​ത് ആറു ശതമാനത്തി​​നും താ​​ഴെ​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 2.5 ശതമാനം മാ​​ത്ര​​മാ​​യി​​രു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ഹി​​തം  4.4 ശതമാനമായി വ​​ർ​​ധി​​ച്ചു. ട്ര​​ക്കു​​ക​​ളും ബ​​സു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​വി വി​​ഹി​​തം 0.8 ശതമാനത്തിൽ ​​നി​​ന്ന് 1.6 ശതമാനമാ​​യി ഇ​​ര​​ട്ടി​​യാ​​യി. നി​​ർ​​മാ​​ണ ഉ​​പ​​ക​​ര​​ണ വി​​പ​​ണി​​യി​​ൽ പോ​​ലും ഇ​​വി കാ​​ൽ​​വയ്​​പ്പ് പ​​തി​​യു​​മ്പോ​​ൾ, ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ 0.1 ശതമാനം വില്പന വി​​ഹി​​തം രേ​​ഖ​​പ്പെ​​ടു​​ത്തി. മു​​മ്പ് ഇ​​ത് പൂ​​ജ്യം ആ​​യി​​രു​​ന്നു.

ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ മി​​ക​​ച്ച പ്രോ​​ത്സാ​​ഹ​​ന​​വും ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​ബ്സി​​ഡി​​യു​​മാ​​ണ് ന​​ല്കു​​ന്ന​​ത്. സി​​എ​​ൻ​​ജി, എ​​ൽ​​പി​​ജി, ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​ല​​ക്‌​​ട്രി​​ക് ത്രീ​​വീ​​ല​​ർ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​ന​​ച്ചെ​​ല​​വും പ​​രി​​പാ​​ല​​ന​​ച്ചെ​​ല​​വും വ​​ള​​രെ കു​​റ​​വാ​​ണ് എ​​ന്ന​​തും ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്നു.

Tags :

Recent News

Up