ADVERTISEMENT
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിനു 58.50 രൂപയാണു കുറച്ചത്.
1,671 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിനു കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണു കുറഞ്ഞത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണു കുറഞ്ഞത്.
1,672 രൂപയാണ് കൊച്ചിയിലെ പുതിയ വില. നേരത്തേ 1729.5 രൂപയായിരുന്നു വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Tags :