x
ad
Thu, 17 July 2025
ad

ADVERTISEMENT

രാ​ജ​സ്ഥാ​നി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: July 17, 2025 01:32 AM IST | Updated: July 17, 2025 01:32 AM IST

ജയ്പുർ: രാ​ജ​സ്ഥാ​നി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സി​ക്കാ​റി​ലെ ദ​ന്ത പ​ട്ട​ണ​ത്തി​ലെ ആ​ദ​ർ​ശ് വി​ദ്യാ മ​ന്ദി​ർ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഒ​ൻ​പ​ത് വ​യ​സു​കാ​രി​യാ​യ പ്രാ​ചി കു​മാ​വ​ത് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​ത്. അ​ധ്യാ​പ​ക​ർ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു.

അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ൾ​കു​ട്ടി​യെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു.

നേ​രി​യ ജ​ല​ദോ​ഷം ബാ​ധി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്ന് ദി​വ​സ​മാ​യി പ്രാ​ചി സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ആ​ദ​ർ​ശ് വി​ദ്യാ മ​ന്ദി​ർ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ന​ന്ദ് കി​ഷോ​ർ തി​വാ​രി പ​റ​ഞ്ഞു.

Tags :

Recent News

Up