ADVERTISEMENT
50 എംപി കാമറകളുമായി നത്തിംഗ് ഫോണ്‍ 3 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രോസസറിലാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
6.67 ഇഞ്ച് ഫ്ലെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നല്‍കിയിട്ടുണ്ട്. 4500 നിറ്റ്സ് വരെ പീക്ക് തെളിച്ചവും 120 ഹെഡസ് റിഫ്രഷ് റേറ്റും ലഭിക്കും.
സെല്‍ഫിയിലും ട്രിപ്പിള്‍ റീയര്‍ കാമറയിലും ഉള്‍പ്പടെ 50 എംപി സെന്‍സറുകളാണ്. 5,500 എംഎഎച്ച് ബാറ്ററിയാണ് നത്തിംഗ് ഫോണ്‍ 3യ്ക്കുള്ളത്. ഇത് 65 വാട്സ് വയര്‍ഡ്, 15 വാട്സ് വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കും. 54 മിനിറ്റിനുള്ളില്‍ 100 ശതമാനം ബാറ്ററിയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കറുപ്പും വെളുപ്പും നിറങ്ങളിലാണ് നത്തിംഗ് ഫോണ്‍ 3 അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് നത്തിംഗ് ഫോണ്‍ 3 പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാം + 256 ജിബി, 16 ജിബി റാം + 512 ജിബി എന്നിവയാണ് വേരിയിന്റുകള്‍.
79,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയിന്റിന്റെ വില. 16 ജിബി റാം + 512 ജിബി വേരിയിന്റിന് 89,999 രൂപയും. ജൂലൈ നാല് മുതല്‍ ഫ്ലിപ്കാര്ട്ടില് നിന്ന് ഈ ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം.
Tags : Nothing Phone 3 Smartphone