ADVERTISEMENT
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് ഇഗ കന്നിക്കിരീടം ചൂടിയത്.
കലാശപ്പോരാട്ടത്തിൽ 6-0, 6-0 എന്ന സ്കോറിനാണ് ഇഗയുടെ വിജയം. സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവയ്ക്ക് ഫൈനലില്‍ സ്വിയാടെക്കിനു മുന്നില്‍ ഒന്നും ചെയ്യാനായില്ല.
ഒരു ഗെയിം പോലും നേടാനാകാതെയായിരുന്നു താരത്തിന്റെ കീഴടങ്ങൽ. ഇഗ സ്വിയാടെക്കിന്റെ ആറാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. ഫൈനലിന്റെ നിലവാരത്തിലേക്ക് ഉയരാതെ തീർത്തും ഏകപക്ഷീയമായി മാറിയ മത്സരം വെറും 57 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്.
Tags :