ADVERTISEMENT
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യ അണ്ടര്‍ 19നുവേണ്ടി ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് വീണ്ടും.
132.35 സ്ട്രൈക്ക് റേറ്റില്‍ സൂര്യവംശി 45 റണ്‍സ് അടിച്ചെടുത്തു. 34 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയോടെയാണ് സൂര്യവംശിയുടെ 45 റണ്‍സ്.
വിഹാന് മല്‍ഹോത്ര (68 പന്തില്‍ 49), രാഹുല്‍ കുമാര്‍ (47 പന്തില്‍ 47), കനിഷ്ക് ചൗഹാന് (40 പന്തില്‍ 45) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290 റണ്‍സ് നേടി. തുടര്‍ന്നു ക്രീസിലെത്തിയ ഇംഗ്ലണ്ട് അണ്ടര്‍ 19ന് 11.3 ഓവറില്‍ 47 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ആറ് വിക്കറ്റ് ജയം നേടിയിരുന്നു. അന്ന് വൈഭവ് 19 പന്തില്‍ 48 റണ്‍സ് അടിച്ചെടുത്തു.
Tags :