x
ad
Tue, 8 July 2025
ad

ADVERTISEMENT

സിം​ബാ​ബ്‌​വെ - ദ​ക്ഷി​ണാ​ഫ്രി​ക്ക ടെ​സ്റ്റ്; ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് ത​ക​ർ​ക്കാ​നു​ള്ള അ​വ​സ​രം വേ​ണ്ട​ന്നു​വ​ച്ച് മു​ൾ​ഡ​ർ


Published: July 7, 2025 08:02 PM IST | Updated: July 7, 2025 08:02 PM IST

ബു​ല​വാ​യോ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റെ​ന്ന ബ്ര​യാ​ന്‍ ലാ​റ​യു​ടെ (400* റ​ൺ​സ്) റി​ക്കാ​ർ​ഡ് മറി​ക​ട​ക്കാ​നു​ള്ള അ​വ​സ​രം വേ​ണ്ട​ന്നു​വ​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്യാ​പ്റ്റ​ൻ വി​യാ​ന്‍ മു​ള്‍​ഡ​ര്‍.

സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ സ്വ​ന്തം സ്കോ​ർ 367 -ൽ ​നി​ൽ​ക്കെ അ​ദ്ദേ​ഹം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ന്‍ 34 റ​ണ്‍​സ് മാ​ത്രം വേ​ണ്ട ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഏ​വ​രേ​യും ഞെ​ട്ടി​ച്ച ഡി​ക്ല​റേ​ഷ​ന്‍.

ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ നേ​ടി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാ​മ​താ​ണി​പ്പോ​ള്‍ മു​ള്‍​ഡ​ര്‍. ലാ​റ (400) ഒ​ന്നാ​മ​ത് തു​ട​രു​മ്പോ​ള്‍ മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം മാ​ത്യൂ ഹെ​യ്ഡ​ന്‍ (380) ര​ണ്ടാം സ്ഥാ​ന​ത്ത്. 2004ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ ആ​യി​രു​ന്നു ലാ​റ​യു​ടെ നേ​ട്ടം.

ആ​ദ്യ​ദി​നം ഇ​ര​ട്ട സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ താ​രം 334 പ​ന്തി​ൽ നി​ന്നാ​ണ് 367 റ​ൺ​സ് നേ​ടി​യ​ത്. 49 ബൗ​ണ്ട​റി​ക​ളും നാ​ലു കൂ​റ്റ​ൻ സി​ക്സ​റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ടീം ​സ്കോ​ർ 626-5 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ മു​ള്‍​ഡ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

297 പ​ന്തി​ല്‍ നി​ന്ന് 300 തി​ക​ച്ച താ​രം ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി​യെ​ന്ന നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. 2008ല്‍ ​ചെ​ന്നൈ​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 278 പ​ന്തി​ല്‍ നി​ന്ന് 300 തി​ക​ച്ച ഇ​ന്ത്യ​യു​ടെ വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ പേ​രി​ലാ​ണ് വേ​ഗ​മേ​റി​യ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ർ​ഡ്.

Tags :

Recent News

Up