x
ad
Wed, 25 June 2025
ad

ADVERTISEMENT

2025ൽ മൂന്നാം സ്വർണം; സുവർണ കുതിപ്പു തുടർന്ന് നീരജ് ചോപ്ര

Aneesh Thomas
PUBLISHED: June 25, 2025 10:27 PM IST | UPDATED: June 25, 2025 10:27 PM IST

പ്രാ​​ഗ്: ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ര്‍ അ​​ത്‌ല​​റ്റ് നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് 2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ മൂ​​ന്നാം സ്വ​​ര്‍​ണം. ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ൽ ന​​ട​​ന്ന ഒ​​സ്ട്രാ​​വ ഗോ​​ള്‍​ഡ​​ന്‍ സ്‌​​പൈ​​ക്ക് പോ​​രാ​​ട്ട​​ത്തി​​ല്‍ നീ​​ര​​ജ് സ്വ​​ര്‍​ണം സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം ശ്ര​​മ​​ത്തി​​ല്‍ 85.29 മീ​​റ്റ​​ര്‍ ജാ​​വ​​ലി​​ന്‍ പാ​​യി​​ച്ചാ​​ണ് നീ​​ര​​ജ് സ്വ​​ര്‍​ണ​​മ​​ണി​​ഞ്ഞ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഡൗ ​​സ്മി​​റ്റ് (84.12) വെ​​ള്ളി​​യും ഗ്ര​​നേ​​ഡ​​യു​​ടെ ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍ പീ​​റ്റേ​​ഴ്‌​​സ് (83.63) വെ​​ങ്ക​​ല​​വും നേടി.


27കാ​​ര​​നാ​​യ നീ​​ര​​ജ് 2025 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത് സ്വ​​ര്‍​ണ​​മാ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ല്‍​ ന​​ട​​ന്ന പോ​​ച്ചെ​​ഫ്‌​​സ്ട്രൂം ഇ​​ന്‍​വി​​റ്റേ​​ഷ​​ണ​​ല്‍ പോ​​രാ​​ട്ട​​ത്തി​​ലും ക​​ഴി​​ഞ്ഞയാ​​ഴ്ച ന​​ട​​ന്ന പാ​​രീ​​സ് ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ലും നീ​​ര​​ജ് ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്തി​​രു​​ന്നു.

ജൂ​​ലൈ അ​​ഞ്ചി​​ന് ബം​​ഗ​​ളൂ​​രു​​വി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന പ്ര​​ഥ​​മ നീ​​ര​​ജ് ചോ​​പ്ര ക്ലാ​​സി​​ക്കാ​​ണ് താ​​ര​​ത്തി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​ര​​വേ​​ദി.

Tags : Neeraj Chopra Diamond League

Recent News