ADVERTISEMENT
പല്ലെക്കലെ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെയും പാതും നിസംഗയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക മികച്ച വിജയം സ്വന്തമാക്കിയത്.
73 റൺസെടുത്ത മെൻഡീസാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. 51 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മെൻഡീസിന്റെ ഇന്നിംഗ്സ്. നിസംഗ 42 റൺസാണ് എടുത്തത്. 16 പന്തിലാണ് നിസംഗ 42 റൺസെടുത്തത്. കുശാൽ പെരേര 24 റൺസ് സ്കോർ ചെയ്തു.
ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സെയ്ഫുദിൻ, മെഹ്ദി ഹസൻ മിരാൻ, റിഷാദ് ഹൊസെൻ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക 1-0 ത്തിന് മുന്നിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
Tags :