ADVERTISEMENT
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ഹരാരെയിലെ സ്പോർട്സ് ക്ലബിൽ ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.
തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ തോൽപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
വിജയത്തോടെ പരമ്പരയിലെ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് കിവീസ് മത്സരത്തിനിറങ്ങുന്നത്. ഇരു ടീമിലേയും സൂപ്പർ താരങ്ങളെല്ലാം ഇന്ന് കളത്തിലിറങ്ങും.
Tags :