ADVERTISEMENT
ന്യൂജഴ്സി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ പോരാട്ടത്തിന് ഈ രാത്രി തുടക്കം. മൂന്ന് യൂറോപ്യൻ ടീമുകളും ഒരു ലാറ്റിനമേരിക്കൻ ടീമുമാണ് സെമിയിലുള്ളത്. ഇന്ന് അർധരാത്രി 12.30ന് നടക്കുന്ന ആദ്യസെമിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസി ബ്രസീലിൽനിന്നുള്ള ഫ്ളുമിനെൻസിനെ നേരിടും.
ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന ക്വാർട്ടറിൽ മാർട്ടിനെല്ലിയുടെയും ഹെർക്കുലീസിന്റെയും ഗോളുകളുടെ സഹായത്തോടെ സൗദി ക്ലബ്ബായ അൽ ഹിലാലിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഫ്ളുമിനെൻസ് സെമിയിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ബ്രസീൽ ക്ലബ്ബായ പാൽമിറാസിനെ 2-1ന് മറികടന്ന് ചെൽസി സെമിയിൽ എത്തി.
ബ്രസീല്‍ താരം തിയാഗോ സില്‍വയാണ് ഫ്ളുമിനെന്‍സിന്റെ ക്യാപ്റ്റന്‍. ചെല്‍സിക്കുവേണ്ടി 2020-24 കാലഘട്ടത്തില്‍ സെന്റര്‍ ബാക്കിലെ അവസാന വാക്കായിരുന്നു ഈ 40കാരന്.
തിയാഗോ, തന്റെ പഴയ ക്ലബ്ബിനെതിരേ ഇറങ്ങുന്നതാണ് ചെല്‍സി x ഫ്ളുമിനെന്‍സ് സെമിയുടെ ആകര്‍ഷണം. ഫ്ളുമിനെന്‍സിന്റെ യൂത്ത് സിസ്റ്റത്തിലൂടെ പ്രഫഷണല്‍ രംഗത്തെത്തിയ ബ്രസീല്‍ താരം ജാവോ പെഡ്രൊ ചെല്‍സിയുടെ ജഴ്സിയില്‍ ഇറങ്ങുന്നുണ്ടെന്നതും ശ്രദ്ധേയം.
എന്‍സോ ഫെര്‍ണാണ്ടസ്, എസ്റ്റേവാവോ വില്ലിയന്, കോള്‍ പാല്‍മര്‍, ലിയാം ഡെലാപ്, റീസ് ജയിംസ് എന്നിങ്ങനെ ഒരു മികച്ച സംഘം ചെല്‍സിക്കുണ്ട്.
Tags :