ADVERTISEMENT
ലണ്ടന്‍: 2025 സീസണ് വിംബിള്‍ഡണ്‍ ടെന്നീസില്‍ ഏറ്റവും വലിയ അട്ടിമറി. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ അരീന സബലെങ്കയെ സെമിയില്‍ അട്ടിമറിച്ച് അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവ ഫൈനലില്‍.
സ്കോര്‍: 6-4, 4-6, 6-4. പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കാണ് ഫൈനലിൽ അനിസിമോവയുടെ എതിരാളി. സ്വിറ്റ്സർലൻഡിന്റെ ബെൻസിക്കിനെയാണ് (6-2, 6-0) ഇഗ സെമിയിൽ കീഴടക്കിയത്.
<b>പുരുഷ സെമി ഇന്ന് </b>
പുരുഷ സിംഗിള്‍സില്‍ ഇന്ന് ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ടെയ്ലര് ഫ്രിറ്റ്സിനെ നേരിടും. രണ്ടാം സെമി യാനിക് സിന്നറും നൊവാക് ജോക്കോവിച്ചും തമ്മിലാണ്.
Tags :