x
ad
Thu, 17 July 2025
ad

ADVERTISEMENT

റൂ​​ട്ട് ഒ​​ന്നി​​ല്‍ തി​​രി​​ച്ചെ​​ത്തി


Published: July 17, 2025 02:44 AM IST | Updated: July 17, 2025 02:44 AM IST

ല​​ണ്ട​​ന്‍: പു​​രു​​ഷ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ബാ​​റ്റ​​ര്‍​മാ​​രു​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജോ ​​റൂ​​ട്ട് ഒ​​ന്നാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ച്ചു. ഇ​​ന്ത്യ​​ക്ക് എ​​തി​​രാ​​യ ലോ​​ഡ്‌​​സ് ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ സെ​​ഞ്ചു​​റി​​യും (104) ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 40ഉം ​​നേ​​ടി​​യ​​താ​​ണ് റൂ​​ട്ടി​​നെ ഒ​​ന്നാം ന​​മ്പ​​റി​​ല്‍ തി​​രി​​ച്ചെ​​ത്തി​​ച്ച​​ത്.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ലെ സെ​​ഞ്ചു​​റി പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഒ​​ന്നി​​ലെ​​ത്തി​​യ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി ബ്രൂ​​ക്ക് മൂ​​ന്നി​​ലേ​​ക്ക് ഇ​​റ​​ങ്ങി. ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ കെ​​യ്ന്‍ വി​​ല്യം​​സ​​ണ്‍ ഒ​​രു സ്ഥാ​​നം മു​​ന്നേ​​റി​​ ര​​ണ്ടിലെ​​ത്തി.

ഇ​​ന്ത്യ​​ക്കാ​​ര്‍ പി​​ന്നോ​​ട്ട്

ആ​​ദ്യ പ​​ത്ത് റാ​​ങ്കി​​നു​​ള്ളി​​ലെ ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്കു സ്ഥാ​​ന ന​​ഷ്ടം നേ​​രി​​ട്ടു. യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ നാ​​ലി​​ല്‍​നി​​ന്ന് അ​​ഞ്ചി​​ലേ​​ക്കും ഋ​​ഷ​​ഭ് പ​​ന്ത് ഏ​​ഴി​​ല്‍​നി​​ന്ന് എ​​ട്ടി​​ലേ​​ക്കും ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ആ​​റി​​ല്‍​നി​​ന്ന് ഒ​​മ്പ​​തി​​ലേ​​ക്കും ഇ​​റ​​ങ്ങി. ലോ​​ഡ്‌​​സി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യ കെ.​​എ​​ല്‍. രാ​​ഹു​​ലും അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പോ​​രാ​​ടി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും അ​​ഞ്ച് സ്ഥാ​​നം വീ​​തം മു​​ന്നേ​​റി 34ലും 35​​ലും എ​​ത്തി.

ബൗ​​ള​​ര്‍​മാ​​രി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​സ്പ്രീ​​ത് ബും​​റ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ര്‍​ത്തി​​യ​​പ്പോ​​ള്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ​​തി​​രേ ഹാ​​ട്രി​​ക് നേ​​ടി​​യ ഓ​​സീ​​സ് പേ​​സ​​ര്‍ സ്‌​​കോ​​ട്ട് ബോ​​ല​​ണ്ട് ആ​​റി​​ല്‍ എ​​ത്തി. ഓ​​ള്‍​റൗ​​ണ്ട​​ര്‍​മാ​​രി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

Tags :

Recent News

Up