ADVERTISEMENT
ലണ്ടൻ: വനിതാ ഫുട്ബോൾ ട്രാൻസ്ഫറിലും റിക്കാർഡ് പണക്കിലുക്കം. യൂറോപ്യൻ ചാന്പ്യൻമാരായ ഇംഗ്ലീഷ് ക്ലബ് ആർസനൽ 10 ലക്ഷം പൗണ്ടിന് (11.5 കോടിയോളം രൂപ) കാനഡ സ്ട്രൈക്കർ ഒലീവിയ സ്മിത്തിനെ ലിവർപൂളിൽനിന്നു സ്വന്തമാക്കി.
വനിതാ ഫുട്ബോളർമാരിൽ ഇത്രയും ഉയർന്ന പ്രതിഫലം ലഭിക്കുന്ന ആദ്യ താരമാണ് ഇരുപതുകാരി ഒലീവിയ.
ജനുവരിയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി അമേരിക്കൻ ഡിഫൻഡർ നവോമി ഗിർമയെ ടീമിലെത്തിക്കാൻ മുടക്കിയ ഒന്പതു ലക്ഷം പൗണ്ടായിരുന്നു ഇതുവരെ ഒരു വനിതാ താരത്തിനു ലഭിച്ച ഉയർന്ന തുക.
Tags :