ADVERTISEMENT
മാഡ്രിഡ്: നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റിയല്‍ ഒവീഡോ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലേക്കു തിരിച്ചെത്തി. ലാ ലിഗയിലേക്കുള്ള പ്രമോഷന് പ്ലേ ഓഫില്‍ മിറാന്ഡേസിനെ ഇരുപാദങ്ങളിലുമായി 3-2നു കീഴടക്കിയാണ് റിയല്‍ ഒവീഡോ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
ഇന്നലെ നടന്ന രണ്ടാംപാദത്തില്‍ സ്വന്തം കാണിള്ക്കു മുന്നില്‍വച്ച് റിയല്‍ ഒവീഡോ 3-1നു ജയിച്ചു. ആദ്യപാദത്തില്‍ മിറാന്ഡേസ് 1-0നു ജയിച്ചിരുന്നു.
Tags :