x
ad
Tue, 1 July 2025
ad

ADVERTISEMENT

റ​യ​ല്‍ മാഡ്രിഡ് x യു​വന്‍റസ്


Published: July 1, 2025 03:17 AM IST | Updated: July 1, 2025 03:29 AM IST

മ​യാ​മി: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ ഓ​ള്‍ യൂ​റോ​പ്പ് പോ​രാ​ട്ട​ത്തി​ല്‍ ഇ​റ്റ​ലി​ക്കാ​രാ​യ യു​വ​ന്‍റ​സും സ്പാ​നി​ഷു​കാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡും കൊ​മ്പു​കോ​ര്‍ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം ഈ ​അ​ര്‍ധ​രാ​ത്രി 12.30നാ​ണ് കി​ക്കോ​ഫ്. ഗ്രൂ​പ്പ് ജി ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് യു​വ​ന്‍റ​സ്. റ​യ​ല്‍ മാ​ഡ്രി​ഡ് ഗ്രൂ​പ്പ് എ​ച്ച് ചാ​മ്പ്യ​ന്മാ​രും.

ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍ന്നു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ റ​യ​ലി​ന്‍റെ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങു​മോ എ​ന്ന​തി​നാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്.

Tags :

Recent News