x
ad
Mon, 30 June 2025
ad

ADVERTISEMENT

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: പി​എ​സ്ജി ക്വാ​ർ​ട്ട​റി​ൽ


PUBLISHED: June 30, 2025 02:42 AM IST | UPDATED: June 30, 2025 02:42 AM IST

അ​റ്റ്ലാ​ന്‍റ: 2025 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് പി​എ​സ്ജി. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ന്‍റ​ർ​മ​യാ​മി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് പി​എ​സ്ജി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

ല​യ​ണ​ൽ മെ​സി​യും ലൂ​യി സു​വാ​ര​സും സെ​ർ​ജി​യോ ബു​സ്ക​റ്റ്സും ജോ​ർ​ഡി ആ​ൽ​ബ​യും അ​ട​ക്ക​മു​ള്ള സൂ​പ്പ​ർ‌ താ​ര​ങ്ങ​ളി​റ​ങ്ങി​യി​ട്ടും ഇ​ന്‍റ​ർ​മ​യാ​മി​ക്ക് പി​എ​സ്ജി​ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. പി​എ​സ്ജി​ക്ക് വേ​ണ്ടി ജാ​വോ നെ​വ​സ് ര​ണ്ട് ഗോ​ളു​ക​ളും അ​ഷ്റ​ഫ് ഹ​ക്കീ​മി ഒ​രു ഗോ​ളും നേ​ടി.

ഇ​ന്‍റ​ർ​മ​യാ​മി താ​രം തോ​മ​സ് അ​വി​ല​സി​ന്‍റെ ഓ​ൺ ഗോ​ളും പി​എ​സ്ജി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് പി​എ​സ്ജി​യു​ടെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം.

Tags :

Recent News