ADVERTISEMENT
ഹരാരെ: ത്രിരാഷ്ട്ര ടി20 പരന്പരയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ടിം റോബിൻസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ബെവോൺ ജേക്കബ്സിന്റെയും മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
റോബിൻസൺ 75 റൺസാണ് എടുത്തത്. 57 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 44 റൺസാണ് ജേക്കബ്സ് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്ക രണ്ട് വിക്കറ്റെടുത്തു. ലുംഗ് എംഗിഡി, ജേറാൾഡ് കോട്സി, സെനുരൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags :