ADVERTISEMENT
ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്‍ഡര്‍ 367 നോട്ടൗട്ടില്‍ നില്ക്കുമ്പോള് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതെന്ന അഭിപ്രായവുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍താരം ക്രിസ് ഗെയ്ല്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ ബ്രയാന്‍ ലാറയുടെ 400 നോട്ടൗട്ട് മറികടക്കാന്‍ 34 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് താത്കാലിക ക്യാപ്റ്റനായ മള്‍ഡര്‍, സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.
“ഒരുപക്ഷേ അദ്ദേഹം പരിഭ്രാന്തനായിരിക്കാം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ചില മുഹൂര്‍ത്തങ്ങളാണിത്. എനിക്കാണ് 400ല്‍ എത്താന്‍ അവസരം ലഭിച്ചതെങ്കില്‍ ഞാനതു ചെയ്യും”- ഗെയ്ല് പറഞ്ഞു.
Tags :