ADVERTISEMENT
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്ലര് ഫ്രിറ്റ്സും തമ്മില്‍ സെമിയില്‍ ഏറ്റുമുട്ടും. ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് അല്‍കരാസിന്റെ സെമി പ്രവേശം. സ്കോര്‍: 6-2, 6-3, 6-3. ക്വാര്‍ട്ടറില്‍ റഷ്യയുടെ 17-ാം സീഡായ കാരെന് ഖാച്ചനോവിനെ ഫ്രിറ്റ്സ് കീഴടക്കി. സ്കോര്‍: 6-3, 6-4, 1-6, 7-6 (7-4).
അരീന x അമാന്‍ഡ
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക സെമിയില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ നേരിടും. ജര്‍മനിയുട ലോറ സീഗ്മുണ്ടിനെ കീഴടക്കിയാണ് സബലെങ്ക സെമിയിലെത്തിയത്; 4-6, 6-2, 6-4. റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയെയാണ് അനിസിമോവ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.
മുന്‍ ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്ക് റഷ്യയുടെ ലിയുഡ്മില സാംസോനോവയെ ക്വാര്‍ട്ടറില്‍ മറികടന്നു; 6-2, 7-5. ഏഴാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവയെ അട്ടിമറിച്ച സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്കാണ് സെമിയില്‍ ഇഗയുടെ എതിരാളി. 7-6 (7-3), 7-6 (7-2) നായിരുന്നു ആന്‍ഡ്രീവയെ സീഡില്ലാത്ത ബെന്സിക് അട്ടിമരിച്ചത്.
Tags :